Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FIR Details

മാ​സ​പ്പ​ടി മു​ത​ൽ അ​ന​ധി​കൃ​ത സ​മ്പാ​ദ്യം വ​രെ; പി​ണ​റാ​യി​ക്കും റി​യാ​സി​നും കു​രു​ക്കാ​യി വി​ജി​ല​ൻ​സ് എ​ഫ്ഐ​ആ​ർ

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി​ക്കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​നും കു​രു​ക്കാ​യി വി​ജി​ല​ൻ​സ് എ​ഫ്ഐ​ആ​ർ. സി​എം​ആ​ർ​എ​ൽ-​എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജി​ല​ൻ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ഫ്ഐ​ആ​റി​ന്‍റെ പ​ക​ർ​പ്പു​ക​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. മാ​സ​പ്പ​ടി ഇ​ട​പാ​ട് കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​നും അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ൽ മു​ൻ​മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സു​മാ​ണ് ഒ​ന്നാം പ്ര​തി​ക​ൾ.

എ​ക്സാ​ലോ​ജി​ക് ഉ​ട​മ വീ​ണാ വി​ജ​യ​ൻ ര​ണ്ട് കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. മാ​സ​പ്പ​ടി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന, ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്യ​ൽ തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​തി​രെ എ​ഫ്ഐ​ആ​റി​ൽ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. വീ​ണാ വി​ജ​യ​നും സി​എം​ആ​ർ​എ​ൽ ക​മ്പ​നി​യും ചേ​ർ​ന്ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി 3.28 കോ​ടി രൂ​പ പി​ണ​റാ​യി വി​ജ​യ​ൻ കൈ​പ്പ​റ്റി​യെ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ലെ ആ​രോ​പ​ണം.

ഈ ​കേ​സി​ൽ വീ​ണാ വി​ജ​യ​ൻ ര​ണ്ടാം പ്ര​തി​യാ​ണ്. മ​റ്റ് അ​ഞ്ച് പേ​രെ​യും പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു ന​ട​പ​ടി. ഇ​ഡി റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്ന ആ​രോ​പ​ണ​ങ്ങ​ളും എ​ഫ്ഐ​ആ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ര​ണ്ടാ​മ​ത്തെ കേ​സി​ൽ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സാ​ണ് ഒ​ന്നാം പ്ര​തി. വീ​ണാ വി​ജ​യ​ൻ ര​ണ്ടാം പ്ര​തി​യാ​ണ്. അ​ന​ധി​കൃ​ത​മാ​യി പ​ണം സ​മ്പാ​ദി​ച്ച​താ​യും വി​ദേ​ശ​ത്തേ​ക്ക് പ​ണം ക​ട​ത്തി​യ​താ​യും ഇ​രു​വ​ർ​ക്കു​മെ​തി​രെ എ​ഫ്ഐ.​ആ​റി​ൽ ആ​രോ​പ​ണ​മു​ണ്ട്. മ​ന്ത്രി എ​ന്ന പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത് ഹ​വാ​ല ഇ​ട​പാ​ടു​ക​ളി​ലൂ​ടെ​യും മ​റ്റും പ​ണം സ​മ്പാ​ദി​ച്ചെ​ന്ന ആ​രോ​പ​ണ​വും ഇ​തി​ലു​ണ്ട്.

അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ​ക്കു പു​റ​മേ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റ​വും ര​ണ്ടാ​മ​ത്തെ കേ​സി​ൽ ചു​മ​ത്തി​യി​ട്ടു​ണ്ട്. ഷൈ​ജ​ൽ, നി​ഖി​ൽ, ന​ന്ദു​ലാ​ൽ എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​രും പ്ര​തി​പ്പ​ട്ടി​ക​യി​ലു​ണ്ട്. 2024-25 കാ​ല​യ​ള​വി​ൽ അ​ന​ധി​കൃ​ത​മാ​യി പ​ണം വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്നാ​ണ് ര​ണ്ടാ​മ​ത്തെ എ​ഫ്ഐ​ആ​റി​ലെ മ​റ്റൊ​രു ആ​രോ​പ​ണം.

 

 

 

 

Latest News

Corehub Up